 
വടകര: ജി .വി .എച്ച് .എസ് മടപ്പള്ളി എൻ. എസ് .എസ് യൂണിറ്റ് മെഗാ രക്തദാന ക്യാമ്പ് നടത്തി . മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ .എസ് .എസ് യൂണിറ്റും , എം .വി. ആർ കാൻസർ സെന്ററും സംയുക്തമായാണ് ക്യാമ്പ് നടത്തിയത് . ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ് .എസ് സ്‌ക്വഡ് ഏറ്റെടുത്തു നടത്തിയ ക്യാമ്പിൽ നൂറിലധികം പേർ രക്ത ദാനത്തിൽ പങ്കു ചേർന്നു . പ്രിൻസിപ്പൽ പ്രീതി കുമാരി ഉദ്ഘാടനം ചെയ്തു . ഡോ.നിതിൻ ബാൻറി ക്ലാസെടുത്തു . രമേശൻ മടപ്പറമ്പത്ത്, വോളന്റിയർ ലീഡർമാരായ പാർവണ , ഋതിക് ഗൗരി ,ഹരി നന്ത് , എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി