img
കെ പി സി ജി എംകളരി സംഘത്തിൽ സൗജന്യ ആയുർ വേദ കളരി മർമ്മ ചികിത്സ ക്യാമ്പ് സബ്ബ് ഇൻസ്പെക്ടർ സുനിൽ തുഷാര ഉദ്ഘാടനം ചെയ്യുന്നു

വടകര: കടത്തനാട് കെ .പി. സി .ജി .എം അറുപതാം വാർഷിക ഭാഗമായി എളമ്പിലാട് കടത്തനാട് കെ.പി.സി.ജി.എം കളരി സംഘത്തിൽ സൗജന്യ ആയുർവേദ കളരി മർമ്മ ചികിത്സ ക്യാമ്പ് നടന്നു . സബ് ഇൻസ്‌പെക്ടർ സുനിൽ തുഷാര ഉദ്ഘാടനം ചെയ്തു. ശശിധരൻ കരിപാണ്ടിയിൽ അദ്ധ്യ ക്ഷത വഹിച്ചു .ഡോ.ആര്യമിത്ര ആർ.വി , എം.കുഞ്ഞിമ്മൂസ ഗുരുക്കൾ , സജിത്ത് പൊറ്റമ്മൽ , കെ.എം.രാജൻ, ടി.സി.രാജൻ , സിദ്ധീഖ്. ടി , എം. പി ബാലകൃഷ്ണൻ , ബിജിത്ത് ലാൽ തെക്കേടത്ത് , സി .വിനോദൻ , രാജേഷ് കണ്ണോത്ത് , മധു ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു . റഷീദ് എടക്കല്ലൂർ സ്വാഗതവും വി സി രാജൻ നന്ദിയും പറഞ്ഞു .