1
തിക്കോടിയൻ സ്മാരക ഗവ.വി.എച്ച്.എസ്.എസ്. പയ്യോളി പൂർവ്വ വിദ്യാർത്ഥി സംഗമം കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: കേരളത്തിൽ വരുംകാലം സ്ത്രീകളുടേത് കല്പറ്റ നാരായണൻ. തിക്കോടിയൻ സ്മാരക ഗവ.വി.എച്ച്.എസ്.എസ്. പയ്യോളി പൂർവ്വ വിദ്യാർത്ഥി സംഗമം 'സമാഗമം 24 'ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്കൂളിലും കോളേജിലും പഠിച്ചവർ സുഹൃദ് ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചവരായിരുന്നു. ഇപ്പോഴത്തെ തലമുറ പഠിപ്പിൻ്റെയും മത്സര പരീക്ഷയടക്കം ഭാരിച്ച ഉത്തരവാദിത്വം തലയിലേറ്റി നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന തലത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു. മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു. പൂർവ അദ്ധ്യാപകരുടെ ഗാനസദസ്സ് പ്രേംകുമാർ വടകര ഉദ്ഘാടനം ചെയ്തു. ടി.ഗിരീഷ് കുമാർ അദ്ധ്യക്ഷനായി. പി.സൈനുദ്ദീൻ, ചന്ദ്രൻ നമ്പിയേരി, കെ.എൻ ബിനോയ്കുമാർ എന്നിവർ പ്രസംഗിച്ചു.