 
കുന്ദമംഗലം:അഖില ഭാരതീയ അയ്യപ്പ സേവാസംഘം പടനിലം ശാഖ - ഭജന മഠം 59-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക സദസും കർപ്പൂരാഴി മഹോത്സവവും തടത്തി. ഭജനമഠത്തിന് ഉത്സവാഘോഷങ്ങൾ നടത്താൻ സ്ഥല സൗകര്യം ചെയ്തുതരുന്ന പടനിലം ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളെയും മറ്റു കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വിനോദ് പടനിലം അദ്ധ്യക്ഷത വഹിച്ചു. ശബരിമല മുൻശാന്തി കരുവാറ്റ ബാബു നമ്പൂതിരി സാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്തു. നാരായണൺ ഭട്ടതിരി, രാഘവൻ, ലിജി പുൽകുന്നമ്മൽ, പുറ്റാൾ മുഹമ്മദ് , ഷിയോലാൽ , ടി.കെ ഹിതേഷ് കുമാർ, വി.കെ ഗിരീഷ് കുമാർ, പ്രവീൺ പടനിലം, ഉദയകുമാർ കാക്കാട്ട് എന്നിവർ പ്രസംഗിച്ചു.