 
നാദാപുരം: എടച്ചേരി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ സ്കുളുകളിലും കലക്ടേഴ്സ് @ സ്കൂൾ പദ്ധതി ആരംഭിച്ചു.
വിദ്യാർത്ഥികളിൽ വൃത്തിയുടേയും ശുചിത്വത്തിന്റേയും സംസ്ക്കാരം രൂപപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈ മാറാനുള്ള ബിന്നുകൾ സ്കൂളുകൾക്ക് നല്കി.
നരിക്കുന്ന് യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പത്മിനി ഹെഡ് മാസ്റ്റർ സത്യന് ബിന്നുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീമവള്ളിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിഷ പി.വി.,മോട്ടി ബാബു, ശ്രീജിത് ,നിഷ , നിവേദിത എന്നിവർ പ്രസംഗിച്ചു.