കോഴിക്കോട്: സംബോധ് ഫൗണ്ടേഷൻ കോഴിക്കോടും കേസരിയും സംയുക്തമായി ഇന്ന് മുതൽ എട്ട് വരെ ഭഗവത് ഗീത നാലാം അദ്ധ്യായത്തെ അധികരിച്ച് ഗീതാ ജ്ഞാന യജ്ഞം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 6 മണി മുതൽ 7.30 വരെ കേസരിഭവൻ പരമേശ്വരൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ സംപൂജ്യ സ്വാമി അധ്യാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ. നാലിന് ഫാ. ജോൺ മണ്ണാറത്തറ ഉദ്ഘാടനം ചെയ്യും. അഞ്ച് മുതൽ ശ്രീനാരായണഗുരുദേവന്റെ ജനനീ നവരത്ന മഞ്ചരി സ്തോത്രത്തെ അധികരിച്ച് സംപൂജ്യ പ്രണവാനന്ദ സ്വാമിജിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഗായത്രി മധുസൂദനൻ, അഡ്വ. രാധാകൃഷ്ണൻ, സി.ആർ മണികണ്ഠൻ, ഗീത കെ തുടങ്ങിയവർ പങ്കെടുത്തു.