തൊട്ടിൽപ്പാലം: മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചാത്തങ്കോട്ട് നട ഹരിതസുന്ദര ടൗൺ ആയി പ്രഖ്യാപിച്ചു. ടൗൺ ശുചീകരിക്കുകയും, ബിന്നുകൾ, ബോർഡുകൾ,ചെടിച്ചട്ടികൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗീതാരാജൻ, അന്നമ്മ ജോർജ്ജ്, കെ.പി.ശ്രീധരൻ , തങ്കമണി അനിൽകുമാർ, സാലി സജി, എ.ആർ. വിജയൻ, വി.പി. സുരേഷ്, ചന്ദ്രൻ എൻ.പി, ഫാദർ. സിജോ, ജോർജ്ജ് വയലിങ്കൽ, സിന്ധു കെ, ബിന്ദു മൈക്കിൾ, ബിജു, നിജേഷ് വി.എം, സി.പി. ശശി, ആശാലത, രജിന , കൃഷ്ണ നന്ദ എന്നിവർ പ്രസംഗിച്ചു.