wwww
ഡോ.​ ​ഫ​സ​ൽ​ ​ഗ​ഫൂ​ർ​ ​ര​ചി​ച്ച​ ​ ​'​എ​ന്റെ​ ​വീ​ക്ഷ​ണം​ ​എ​ന്റെ​ ​നി​രീ​ക്ഷ​ണം​'​ ​പു​സ്ത​കം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​കേ​ളു​വേ​ട്ട​ൻ​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ടി.​കു​ഞ്ഞി​ക്ക​ണ്ണ​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ന്നു. ഡോ.​ ​ഫ​സ​ൽ​ ​ഗ​ഫൂ​ർ​ ​ര​ചി​ച്ച​ ​'​എ​ന്റെ​ ​വീ​ക്ഷ​ണം​ ​എ​ന്റെ​ ​നി​രീ​ക്ഷ​ണം​'​ ​പു​സ്ത​കം​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​കേ​ളു​വേ​ട്ട​ൻ​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ടി.​കു​ഞ്ഞി​ക്ക​ണ്ണ​ന് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ന്നു.

കോഴിക്കോട്: ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളെല്ലാം സോഷ്യൽ മീഡിയകളുടെ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സോഷ്യൽ മീഡിയകളിലെ ഫോളോവേർസിന്റെ എണ്ണം കൂടുന്നത് നേതാവിന്റെ സ്വീകാര്യതയല്ല കാണിക്കുന്നത്. ഫോളോവേർസിലധികവും വ്യാജന്മാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഫസൽ ഗഫൂറിന്റെ 'എന്റെ വീക്ഷണം, എന്റെ നിരീക്ഷണം ' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കാണുന്നതും കേൾക്കുന്നതും മാത്രമല്ല സത്യം. അറിവും സാങ്കേതിക വിദ്യയും ആര് , എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. രാജ്യം ഇന്ന് നേരിടുന്ന എല്ലാ പ്രതിസന്ധികളെക്കുറിച്ചും കൃത്യമായ നിരീക്ഷണമാണ് ഈ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി .കുഞ്ഞിക്കണ്ണൻ പുസ്തകം ഏറ്റുവാങ്ങി. എം.കെ. മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ യു.കെ കുമാരൻ, എൻ.പി ചേക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.