1
സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ നാടിന് സമർപ്പിക്കുന്നു

കൊയിലാണ്ടി: നഗരത്തിലെത്തുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കാൻ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കൊയിലാണ്ടി നഗരസഭ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പാർക്ക് ഒരുക്കിയ ശില്‌പി ബിജു കലാലയത്തെ ആദരിച്ചു. തഹസിൽദാർ ജയശ്രീ എസ്. വാര്യർ, നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.പ്രജില, കെ.എ.ഇന്ദിര, ഇ.കെ.അജിത്, കെ.ഷിജു, നിജില പറവക്കൊടി, കൗൺസിലർമാരായ സിന്ധു സുരേഷ്, പി. രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ ഗൗതമൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി, അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ.ബിനീഷ്, നഗരസഭ എൻജിനീയർ കെ.ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.