campaign-
നോ നെവർ ക്യാമ്പയിൻറെ ഭാഗമായി നടത്തിയ ജനകീയ സദസ്സ്

കോഴിക്കോട്: മാരക ലഹരി മരുന്നിനെതിരെ കോഴിക്കോട് സിറ്റി പൊലീസും സോഷ്യൽ പൊലീസിംഗ് ഡിവിഷനും ചേർന്ന് നടത്തുന്ന ബോധവത്ക്കരണ പരിപാടി 'നോ നെവർ 'നോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പൊലീസും ചേർന്ന് പരിപാടികൾ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എലത്തൂർ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.എം.സി ഹൈസ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, എലത്തൂർ പൊലീസും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും, മനുഷ്യച്ചങ്ങലയും നടത്തി. ചെറുവണ്ണൂരിൽ നല്ലളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബഹുജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. ചടങ്ങിൽ നല്ലളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ മനോജ് കുമാർ പ്രഭാഷണം നടത്തി.