jjjj
സർഗാലയ

പയ്യോളി: ഇരിങ്ങലിലെ സർഗാലയയുടെ 12-ാമത് വാർഷിക കലാകരകൗശലമേള ഡിസംബർ 20 മുതൽ ജനുവരി 6 വരെ നടക്കും. സർഗാലയ അന്താരാഷ്ട്ര കലാകരകൗശലമേളക്കായി 151 അംഗങ്ങളുള്ള സ്വാഗത സംഘം എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, കേരള പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി മുഹമ്മദ് റിയാസ്, കേരള സർക്കാർ വനം വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ, കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി വടകര എം.പി. ഷാഫി പറമ്പിൽ, എം.പി പി.ടി.ഉഷ, ടി.പി.രാമകൃഷ്ണൻ എം.എൽ.എ, കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ. ഇ.കെ.വിജയൻ എം.എൽ.എ, കെ.കെ.രമ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ടൂറിസം സെക്രട്ടറി കെ.ബിജു, ഡയറക്ടർ ശിഖ സുരേന്ദ്രൻ, കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, മുൻ എം.എൽ.എ .പി.വിശ്വൻ, മുൻ എം.എൽ.എ കെ.ദാസൻ, പത്മശ്രീ മീനാക്ഷി ഗുരുക്കൾ എന്നിവരെ തെരെഞ്ഞെടുത്തു. മേള സ്വാഗത സംഘം ചെയർപേഴ്‌സണായി കാനത്തിൽ ജമീല എം.എൽ.എയും വൈസ് ചെയർമാന്മാരായി പയ്യോളി നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, വൈസ് ചെയർപേഴ്‌സണായി എ.പി.പദ്മശ്രീയും ,ടി.ചന്തു, യു.എൽ.സി.സി.എസ് ചെയർമാൻ രമേശൻ പാലേരി, വൈസ് ചെയർമാൻ എം.എം.സുരേന്ദ്രൻ, എം.ഡി. ഷാജു.എസ്,എം.പി.ഷിബു, കെ.ശശി, മുജേഷ് ശാസ്ത്രി, ബഷീർ മേലടി, ബൈജു.എ.കെ,.പി.ടി.രാഘവൻ, യു.ടി.കരീം, കെ.കെ.കണ്ണൻ, എസ്.വി.റഹ്മതുള്ള എന്നിവരെയും ജനറൽ കൺവീനറായി സർഗാലയ സീനിയർ ജനറൽ മാനേജർ ടി.കെ.രാജേഷിനെയും തെരഞ്ഞെടുത്തു. റിസപ്ഷൻ കമ്മിറ്റി ചെയർമാനായി പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാനെയും കൺവീനറായി സർഗാലയ മാനേജർ ഓപ്പറേഷൻസ് ആർ അശ്വിനെയും ആരോഗ്യം ശുചിത്വം കമ്മിറ്റി ചെയർമാനായി നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം.ഹരിദാസനെയും കൺവീനറായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീലത എസിനെയും വളണ്ടിയർ കമ്മിറ്റി ചെയർമാനായി പയ്യോളി നഗര സഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.മുഹമ്മദ് അഷ്റഫിനെയും കൺവീനറായി പയ്യോളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ്.എ.കെയേയും തെരഞ്ഞെടുത്തു.