ബേപ്പൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ വ്യാപാരികൾക്കായി പ്രത്യേക ഭക്ഷ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ഗിരിജ, ഭക്ഷ്യസുരക്ഷാ ഓഫീസർ നീലിമ, മണ്ഡലം ജനറൽ സെക്രട്ടറി കെ ബീരാൻ, ട്രഷറർ പി.എം അജ്മൽ, യൂത്ത് വിങ് മണ്ഡലം പ്രസിഡന്റ് നൗഷീദ് അരീക്കാട്, വനിതാ വിംഗ് ജില്ലാ സെക്രട്ടറി മിനി പ്രദീപ്, സുഭാഷ് ബേപ്പൂർ എന്നിവർ പ്രസംഗിച്ചു.