 
മേപ്പയ്യൂർ: വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി കുടുംബ സംഗമവും ആനുകൂല്യ വിതരണവും നടന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു. ബിജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് മൊമൻേറാ വിതരണം ചെയ്തു. എ.എം കുഞ്ഞിരാമൻ, എ.പി ശ്രീജ, വി കുഞ്ഞിക്കണ്ണൻ, വിനോദ് വടക്കയിൽ, എസ്ക്വയർ നാരായണൻ, നിധീഷ് എന്നിവർ പ്രസംഗിച്ചു. കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
: