 
ചുണ്ടേൽ: അന്ധവിശ്വാസത്തിന്റെ ഭാഗമായി ആരോ നടത്തിയ കൂടോത്രവും നവാസിനോട് പ്രതികൾക്ക് പക വർദ്ധിക്കാൻ കാരണമായി. പ്രതികളുടെ പിതാവിന്റെ ഹോട്ടലിന്റെ മുൻപിൽ കഴിഞ്ഞദിവസം രാത്രിയിൽ മുഖം മറച്ചെത്തിയ വ്യക്തി കോഴിത്തലയിൽ കൂടോത്രം നടത്തിയിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കൂടോത്രത്തിന് പിന്നിൽ നവാസിന് പങ്കുണ്ടെന്ന് പ്രതികൾ സംശയിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ കച്ചവടം തകർക്കാൻ ആരോ ശ്രമിക്കുന്നു എന്ന തോന്നലും നവാസിനോട് വ്യക്തി വിരോധവും വർദ്ധിക്കാൻ കാരണം. കൂടോത്രം ചെയ്തയാളെ ഓട്ടോറിക്ഷയിൽ എത്തിച്ചത് നവാസ് ആണെന്നും പ്രതികൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതികളുടെ പിതാവ് സുൽഫിക്കർ കട തുറക്കാൻ എത്തിയപ്പോൾ കടയുടെ മുൻപിൽ കൂടോത്രം നടത്തിയതായി കണ്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ, കടയുടെ മുൻപിൽ കരുപ്പ് വസ്ത്രം ധരിച്ചെത്തിയോരാൾ എന്തൊക്കെയോ വസ്തുക്കൾ കടയ്ക്കു മുൻപിൽ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളിൽ നിന്നും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടോത്രത്തിൽ വിശ്വാസമുള്ള സുൽഫിക്കറിനെ ആരോ ഭയപ്പെടുത്താൻ ചെയ്തതാണോ എന്നും സംശയമുണ്ട്. നവാസിന് കൂടോത്രം സംബന്ധിച്ച് യാതൊരുവിധ അറിവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മുഖം മറച്ച വ്യക്തി കൂടോത്രം ചെയ്യുന്ന സി.സി.ടി.വി ദൃശ്യം