കോഴിക്കോട്: എൻ.ജി.ഒ. അസോ. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.പി. ബാലകൃഷ്ണൻ അനുസ്മരണം ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോ. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പ്രദീപൻ, ബിനു കോറോത്ത്, എം. ഷിബു, ജിയോ ജെയ്സൺ, സി.കെ. സതീശൻ, എൻ.ടി.ജിതേഷ്, ടി.അജിത്കുമാർ, മധു രാമനാട്ടുകര, കെ. രാജേഷ്, എം.കെ. രാജീവ് കുമാർ രമേശ് കോട്ടൂളി,എം. ഷാജിവ് കുമാർ,രഞ്ജിത്ത് ചേമ്പാല എന്നിവർ പ്രസംഗിച്ചു.