 
കുറ്റ്യാടി: ഭിന്നശേഷി മേഖലയിലെ മികവാർന്ന പ്രവർത്തനം മുൻനിർത്തി പൊതുവിദ്യാഭാസ വകുപ്പും സാമൂഹ്യനീതി വകുപ്പും സംസ്ഥാനത്തെ മികച്ച സ്പെഷ്യൽ സ്കൂളായി തെരഞ്ഞെടുത്ത തണൽ കരുണ വിദ്യാലയത്തിനുള്ള അനുമോദനം ഇന്ന് വൈകിട്ട് നാലിന് കുറ്റ്യാടിയിൽ നടക്കും. എം.എൽ.എമാരായ ടി.പി.രാമകൃഷ്ണൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി , ഇ.കെ. വിജയൻ, മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല , ഡോ. ഇദ്രീസ് ,ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ ഇ.ജെ.നിയാസ്, ഷിബി കുന്നുമ്മൽ, കെ.പി.ആർ ഹഫീഫ് , ഹാഷിം നമ്പാട്ടിൽ , പി.കെ.ഹമീദ്, ലത്തീഫ് കായക്കൊടി, ടി.സുരേഷ് ബാബു, നാണു കോട്ടൻപാർക്ക്, അലി പാലോട്ട്കണ്ടി , റഫീഖ് ആനേരി എൻ.സി.കെ നവാസ് പ്രിൻസിപ്പൽ ജോബി ജോൺ എന്നിവർ പങ്കെടുത്തു.