 
മുക്കം: മൺമറഞ്ഞവരിൽ സമൂഹത്തിന്റെ ശ്രദ്ധ പതിഞ്ഞ മുക്കം, കാരശ്ശേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ 500 പേരുടെ ജീവചരിത്രം ഉൾകൊള്ളിച്ച് വിചാരം മുക്കം പ്രസിദ്ധീകരിക്കുന്ന 'സുകൃതം ' സ്മരണികയുടെ പ്രകാശനം എട്ടിന് 2.30ന് നോർത്ത് കാരശ്ശേരിയിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ചെയർമാൻ എം.വി.ശ്രേയാംസ് കുമാർ നിർവഹിക്കും. പ്രൊഫൈൽ ഗ്രൂപ്പ് ചെയർമാൻ പി.എം.ഹബീബ് റഹ്മാൻ ഏറ്റുവാങ്ങും. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ഡോ.എം.എൻ.കാരശ്ശേരി, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, അഗ്രോ ഇൻഡസ്ടീസ് ചെയർമാർ വി. കുഞ്ഞാലി, കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുക്കും.