photo
വീടുകളിൽ വിതരണത്തിനായി തയ്യാറാക്കിയ പച്ചക്കറി തൈകളുമായി എൻ.എസ്. എസ്. വോളൻ്റിയർമാർ

ബാലുശ്ശേരി: കാർഷിക സംസ്കാരത്തിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനും ജൈവ കൃഷിയുടെ പ്രാധാന്യം പൊതു

ജനങ്ങളിൽ എത്തിക്കുന്നതിനുമായി കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ "ഹരിതം സുന്ദരം" പദ്ധതിക്ക് തുടക്കമായി. യൂണിറ്റിന്റെ ദത്ത് ഗ്രാമത്തിലെ വീടുകളിലാണ് വീട്ടുകാരുടെ സഹായത്തോടെ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. പ്രിൻസിപ്പൽ

എൻ. എം.നിഷ പദ്ധതി ചെയ്തു. ഗവ. എൻജിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രൊഫ.

ഡോ. മനു വി തോട്ടക്കാട് മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ക്ലാസും തൈ വിതരണവും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ്‌, പി. ടി. എ പ്രസിഡന്റ്‌ അജീഷ് ബക്കീത്ത, മിനി.എം എന്നിവർ പ്രസംഗിച്ചു.