kunnamangalamnews
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്‌റ്റേഡിയം ശോചനീയാവസ്ഥയ്ക്കെതിരെ യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ മുൻ ഡി.സി.സി പ്രസിഡണ്ട് കെ. സി. അബു ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മിനി സ്‌റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ്‌ കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെറിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. എടക്കുനി അബ്ദുറഹ്മാൻ, വിനോദ് പടനിലം, എം. പി .കേളുക്കുട്ടി, സി.വി.സംജിത്ത്, അസീസ് പി .ടി, നെല്ലുളി ബാബു, വിജി മുപ്രമ്മൽ, ടി.കെ. ഹിതേഷ് കുമാർ, ഷിജു മുപ്രമ്മൽ, ശ്രീനിവാസൻ, സക്കീർ ഹുസൈൻ, ബൈജു, ഷൈജ വളപ്പിൽ, ജിഷ ചോലക്കമണ്ണിൽ, അംബിക ദേവി, കെ.പി.ചരോഷ്,രജിൻദാസ്, ടി.ബൈജു,സക്കീർ ഹുസൈൻ,പി.ഷൗക്കത്തലി, തൂലിക മോഹനൻ എന്നിവർ പ്രസംഗിച്ചു.