
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ് ആറ്റിങ്ങൽ ഷോറൂമിൽ രണ്ടാം വാർഷികാഘോഷങ്ങൾ ആരംഭിച്ചു. ഷോറൂമിൽ നടക്കുന്ന ബട്ടർഫ്‌ളൈ ഡയമണ്ട് ഫെസ്റ്റിന്റെയും വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം സിനിമാതാരം ഐശ്വര്യ അനിൽ നിർവഹിച്ചു. റീജിയണൽ മാനേജർമാരായ ജോപോൾ, വൈശാഖ്, ഷോറൂം മാനേജർ ആരോമൽ, മാർക്കറ്റിംഗ് മാനേജർ സിജോ തുടങ്ങിയവർ പങ്കെടുത്തു.നിരവധി ഓഫറുകളും സമ്മാനങ്ങളും വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വർണാഭരണങ്ങൾക്ക് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ വാങ്ങാം.ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം രൂപ, ഫ്ലാറ്റുകൾ, ടൂവീലറുകൾ,ടിവി,ഫ്രിഡ്ജ്,ഐഫോണുകൾ എന്നീ സമ്മാനങ്ങളും ലഭിക്കും. ബംബർ സമ്മാനം മഹീന്ദ്ര ഥാർ ആണ്. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.ആറ്റിങ്ങൽ ഷോറൂമിൽ നിന്നും സ്വർണം, ഡയമണ്ട് ആഭരണങ്ങൾ ഈസി ഇ.എം.ഐയിലൂടെ തവണ വ്യവസ്ഥയിൽ വാങ്ങാവുന്നതാണ്.