കൊയിലാണ്ടി: കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിൽ കേരള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെയും മാദ്ധ്യമങ്ങളുടെയും പങ്ക്' ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. റിട്ട. ജില്ല ജഡ്ജ് കെ.കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഡോ. ബിവീഷ്.യു.സി മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ്.സി. പി അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കൗൺസിലർ സുമതി.കെ.എം, സെമിനാർ കോഓർഡിനേറ്റർ ഡോ. മെർലിൻ എബ്രഹാം, ഡോ.ഷാജി മാരാംവീട്ടിൽ, ചാന്ദ്നി.പി.എം, പി.ടി.എ വൈസ് പ്രസിഡന്റ് ബാബു പി, ഗുരുദേവ് കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ഡോ.ജെ. ബാലസുബ്രഹ്മണ്യൻ, അശോകൻ കളത്തിൽ, ഡോ.മുരളീമോഹൻ, ഡോ ലോവൽമാൻ എന്നിവർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു.