കോഴിക്കോട്: ജില്ല ലീഗൽ സർവീസ് അതോറിറ്റിയും കോഴിക്കോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി കോഴിക്കോട് എൻ.ജി.ഒ. ക്വാട്ടേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ലാ സെഷൻ ജഡ്ജ് സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ ക്വാട്ടേഴ്സ് ജി.എച്ച്. എസ്. എസ് പ്രിൻസിപ്പൽ പി .പി.റഷീദലി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് വിജി വിജി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സന്ദീപ് പി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പി .എൽ. വി റഷീദ് പൂനൂർ, പി. എൽ .വി റഹ്മത്ത് അമൻ തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ. അശ്വതി പി.പി ക്ലാസെടുത്തു. കോഴിക്കോട് ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫീസർ. പ്രസാദ് എസ് എസ് സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി പ്രദീപ് ഗോപിനാഥ് നന്ദിയും പറഞ്ഞു.