sathi
പ്രഭ പദ്ധതി

ബേപ്പൂർ : ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രഭ റീജിയണൽ പ്രോഗ്രാം സംഘടിപ്പിച്ചു. ഫറോക്ക് എ.സി. പി എ .എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ കോസ്റ്റ് ഗാർഡ് കമാൻഡിംഗ് ഓഫീസർ സന്ദീപ് സിംഗ് മുഖ്യാതിഥിയായി. എൻ.എസ്.എസ് വോളന്റിയർമാർ സ്ക്രാപ്പ് ചാലഞ്ച്, തട്ടുകട, ബിരിയാണി ചാലഞ്ച് എന്നിവയിലൂടെ സ്വരൂപിച്ച തുക സഹപാഠിയുടെ ഭവന പദ്ധതിക്കും വയനാട് ഭവന പദ്ധതിക്കുമായി കൈമാറി. ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനും കടലുണ്ടി സ്നേഹാലയം വൃദ്ധസദനത്തിലേക്ക് കസേരകളും ആരോഗ്യകിറ്റും വിതരണം ചെയ്തു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ, ആർ .പി .സി നോർത്തേൺ റീജിയൻ എസ് .ശ്രീചിത് തുടങ്ങിയവർ പങ്കെടുത്തു.