2
പടം: വളയം യു.പി. സ്കൂളിൽ നടന്ന ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു.

വളയം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു.

വളയം യു.പി സ്കൂളിൽ നടന്ന ഹരിത സഭയിൽ മുന്നൂറ് വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. നിഷ അദ്ധ്യക്ഷത വഹിച്ചു. എം.കെ.അശോകൻ, കെ.വിനോദൻ, എം. സുമതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. അരുൺകുമാർ, സ്കൂൾ പ്രധാനാദ്ധ്യാപിക അനില വി.കെ, അസി. സെക്രട്ടറി രാജീവൻ പുനത്തിൽ, ബ്ലോക്ക് ആർ.പി. കുഞ്ഞിരാമൻ, എച്ച്. ഐ.സുധിന, വിദ്യാർത്ഥികളായ ആദി കൃഷ്ണ, ലക്ഷ്മി സായ് അശോക്, നിഹാര സുമേഷ്, ലാനിന എന്നിവർ പ്രസംഗിച്ചു. മാലിന്യ നിർമ്മാർജ്ജനായി സ്കൂളുകളിൽ ആവിഷ്കരിച്ച പദ്ധതികളെ സംബന്ധിച്ച് വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു.