urin
മൂത്രാശയ രോഗ ചികിത്സ

കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ് ഹോമിൽ സൗജന്യ മൂത്രാശയ രോഗ ചികിത്സാ ക്യാമ്പ് നാളെ. കിഡ്‌നി ട്രാൻസ്‌പ്ലാന്റേഷൻ ശസ്ത്രക്രിയ, കീഹോൾ കിഡ്‌നി ഓപ്പറേഷൻ, ലേസർ സ്റ്റോൺ ശസ്ത്രക്രിയ, പ്രോസ്റ്റേറ്റ് എൻഡോസ്‌കോപ്പിക് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർ നദീം മുർതാസ നേതൃത്വം നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കൺസൾട്ടേഷൻ സൗജന്യം. സ്‌കാനിംഗ്, ലാബ് പരിശോധനകൾക്ക് 10ശതമാനം ഇളവ് ലഭിക്കും. തുടർച്ചയായ മൂത്രശങ്ക, മൂത്രത്തിൽ രക്തവും പഴുപ്പും കലർന്നു കാണുന്നത്, വൃക്കയിലെ കല്ല്, പ്രോസ്റ്റേറ്റ് വീക്കം അനുബന്ധ പ്രശ്‌നങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് ക്യാമ്പ് കൂടുതൽ പ്രയോജനപ്പെടും. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ: 0495 2722516, 7012414410.