 
കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'കമ' അക്ഷരോത്സവം ഇന്ന് നടക്കും.
കേരളത്തിലെ വിവിധ സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ എഴുത്തുകാരായ മലയാളം അദ്ധ്യാപകർ പങ്കെടുക്കും. പരിപാടിയിൽ 24 അദ്ധ്യാപകരുടെ 24 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന അക്ഷരോത്സവത്തിൽ ഡോ. ആർ.വി.എം
ദിവാകരന്റെ നേതൃത്വത്തിൽ പാട്ടും പറച്ചിലും, അകാലത്തിൽ വിടപറഞ്ഞ ബ്രണ്ണൻ കോളേജ് മലയാളം അദ്ധ്യാപകനായിരുന്ന കെ.വി
സുധാകരൻ അനുസ്മരണം എന്നിവ നടക്കും. 10ന് നടക്കുന്ന പുസ്തക പ്രകാശനം കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ് ഉദ്ഘാടനം ചെയ്യും. മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.സുനിൽ ജോസ് അദ്ധ്യക്ഷതവഹിക്കും. ഡോ.തോമസ് സ്‌കറിയ ആമുഖ ഭാഷണവും നടത്തും.