news
പടം. പ്രസിഡണ്ട്. വി കെ റീത്ത ഉദ്ഘാടനം ചെയ്യുന്നു.

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ ഹരിത സഭ കക്കട്ടിൽ നടന്നു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.കെ റിൻസി ശുചിത്വ പ്രതിജ്ഞ അവതരിപ്പിച്ചു. പഞ്ചായത്തിലെ 14 സ്കൂളുകളിൽ നിന്നായി നൂറ്റമ്പതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി സജിത, ജെ ഗിരിജ, എൻ നവ്യ, എ രതീഷ്, നസീറ ബഷീർ, വനജയോത്ത് എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥിനികൾ അടങ്ങിയ പാനൽ ഹരിത സഭ നിയന്ത്രിച്ചു.