വടകര : ഒമ്പതുകാരിയെ കോമയിലാക്കിയ അപകടം നടന്നത് ദേശീയപാതയിലായിട്ടും പ്രതിയിലേക്കും വാഹനത്തിലേക്കുമെ ത്താതെ അന്വേഷണം നീണ്ടുപോയത് ക്യാമറ കാണാത്ത വഴിയിലൂടെയുള്ള പ്രതിയുടെ സഞ്ചാരം. അപകടം നടന്ന സ്ഥലത്ത് നിന്ന് ദേശീയപാതയിൽ യാത്ര തുടരാതെ തൊട്ടടുത്ത മുട്ടുങ്ങലിലെ വളവിൽ നിന്ന് മീത്തലങ്ങാടിയിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതാണ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിൽ പൊലീസ് ആദ്യം തോറ്റുപോയത്. എന്നാൽ വാഹനത്തിന്റെ ഇൻഷ്വറൻസ് ക്ലെയിം ചെയ്യാൻ അപേക്ഷിച്ചതും അറ്റകുറ്റപ്പണികൾക്കായി വാഹനം വർക്ക്ഷോപ്പിൽ കാണിച്ചതും ഉടമ കൂടിയായ ഷെജിലിന് കെണിയാവുകയായിരുന്നു. മറ്റൊരു മതിലിൽ വണ്ടി ചേർത്തുവച്ച് ഫോട്ടോയെടുത്താണ് ഇൻഷ്വറൻസ് ലഭിക്കുന്നതിനായി സമർപ്പിച്ചിരുന്നത്. 39000 രൂപയാണ് പ്രതി നഷ്ടപരിഹാരമായി ഇൻഷ്വറൻസ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഫോട്ടോ പ്രതി കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് തെളിയിച്ചു. വാഹനത്തിന്റെ മുന്നിലെ ചില്ല് മാത്രമാണ് ഈ കാലയളവിൽ മാറ്റിയതെന്ന് ആദ്യം അന്വേഷണ സംഘത്തോട് പറഞ്ഞ പ്രതിക്ക് പൊലീസ് നിരത്തിയ തെളിവുകളുടെ പശ്ചാത്തലത്തിൽ കുറ്റം സമ്മതിക്കേണ്ടി വന്നു. സംഭവം നടന്ന ദിവസം പുറമേരിയിൽ നിന്ന് വെളുത്ത സ്വിഫ്റ്റ് കാറിൽ ഇവർ വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. വാഹനാപകട ഗണത്തിൽ പെടേണ്ടിയിരുന്ന കേസ് അപകട വിവരം ഒളിച്ചുവെച്ച് തെളിവുകൾ നശിപ്പിക്കാൻ 'ശ്രമിച്ച സാഹചര്യത്തിൽ ബോധപൂർവമുള്ള നരഹത്യയ്ക്ക് ഭാരതീയ ന്യായസംഹിത 102 വകുപ്പ് (ഐ പി.സി 301) ചേർത്താണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിനും രേഖകളിൽ കൃത്രിമം കാണിച്ചതിനും സംഭവദിവസം പ്രതിക്കൊപ്പം കാറിൽ ഉണ്ടായിരുന്നവരോ മറ്റു ബന്ധുക്കളോ ഉൾപ്പെടുമോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.
ആശ്വാസം തരുന്ന വിവരം എല്ലാവരും
കൂടെയുണ്ടാവണം: വിചിത്ര
ആരോഗ്യനിലയിൽ പുരോഗതിയൊ"എനിക്ക് അമ്മയെ നഷ്ടപ്പെട്ടു. മകൾ ഒമ്പതുമാസമായി ബോധമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കിടപ്പിലാണ്. ഇതിന്റെയെല്ലാം ആഴത്തിലുള്ള പ്രയാസം മനസിൽ ഉണ്ടെങ്കിലും ദുരന്തം വരുത്തിവെച്ച് ഒളിവിൽ ആയിരുന്ന വാഹനവും പ്രതിയെയും കണ്ടെത്തിയതിൽ സന്തോഷം തോന്നുന്നു. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടെല്ലാം വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.വാഹനം കണ്ടെത്തിയ സാഹചര്യത്തിൽ ഇൻഷ്വറൻസ് ലഭിക്കുമെന്നത് മകളുടെ ചികിത്സയെ സംബന്ധിച്ച് ആശ്വാസം പകരുന്ന കാര്യമാണ്. പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ബാലാവകാശ കമ്മിഷന്റെയും ഇടപെടൽ നീതി ലഭിക്കുന്നതിന് വഴിയൊരുങ്ങി. എല്ലാവരോടും നന്ദി പറയുകയാണ്. മകളുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയൊന്നും പറയാറായിട്ടില്ല. മെഡിക്കൽ കോളേജിൽ നിന്ന് അടുത്തദിവസം വീട്ടിലേക്ക് മടങ്ങുകയാണ്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വലിയ ആശങ്കയുണ്ട്. തുടർന്നും എല്ലാവരും കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഞാനും കുടുംബവും. " ദൃഷാനയുടെ മാതാവ് വിചിത്ര പറഞ്ഞു.