 
പയ്യോളി:കേരളത്തിലെ മത്സ്യ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. കൊയിലാണ്ടി നിയോജകമണ്ഡലം കർഷക കോൺഗ്രസ് നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സജിത്ത് കോട്ടക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ. ടി. വിനോദൻ, പടന്നയിൽ പ്രഭാകരൻ, സബീഷ് കുന്നങ്ങോത്, പി. ബാലകൃഷ്ണൻ, പുത്തുക്കട് രാമകൃഷ്ണൻ, ഇ.ടി പത്മനാഭൻ, പി.എം ഹരിദാസ്, സി.കെ ഷാനവാസ്, അസ്‌ലം കടമേരി, സി.പി നാരായണൻ, സൂരജ് ഇ, അബ്‌ദുൾ നാസർ ആയഞ്ചേരി, എം.കെ മുകുന്ദൻ, എം.ടി രഞ്ജിത്ത് ലാൻ എന്നിവർ പ്രസംഗിച്ചു.