news
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീ ജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ ( ഐ.എൻ.ടി.യു.സി ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയായ സമരാഗ്നിയുടെ ഭാഗമായി നാദാപുരം ഡിവിഷൻ കമ്മിറ്റി നേതൃത്വത്തിൽ കുറ്റ്യാടി കെ.എസ്.ഇ.ബി സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.വി. പി സുരേഷ് ബാബു ബാബു . കെ ദാമോധരൻ,പി.റഷീദ് കക്കുഴി. ഷിജിത്ത് ചേളന്നൂർ, എ സി ജയേഷ്,എൻ പി. അഷ്റഫ്, വി ടി ജോബ് എന്നിവർ പ്രസംഗിച്ചു.