hhhhh
ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി

ബേപ്പൂർ: ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് നാലാം സീസണിൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒമ്പതിന് നടക്കും. ബേപ്പൂർ ഹാർബർ എൻജിനിയറിങ് ഓഫീസിൽ വൈകിട്ട് 6 ന് വനം വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കെടുക്കും. 27, 28, 29 തീയതികളിൽ ബേപ്പൂർ മറീന ബീച്ചിൽ വച്ചാണ് വാട്ടർ ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിൻ്റെ ഭാഗമായി ജലകായികമേള, ജലഘോഷയാത്ര, അഡ്വഞ്ചർ വാട്ടർ സ്പോർട്‌സ്, കലാപരിപാടികൾ, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കലാസന്ധ്യയും നടക്കും.