1
ജസീം സി.പി

കോഴിക്കോട്: 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം ചാത്തോത്ത് മുഹമ്മദ് ജസീം സി.പി (24)യാണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്. മലപ്പുറത്ത് നിന്നും കോഴിക്കോട് അതിർത്തി കേന്ദ്രികരിച്ച് വില്പന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മലപ്പുറത്തെ വൻകിട കച്ചവടക്കാരിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കണ്ണിയിലെ ഒരാളാണിതെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അഖിലേഷ് കെ ,സുനോജ് കാരയിൽ സരുൺ കുമാർ. പി.കെ, ഷിനോജ് മംഗലശ്ശേരി, അഭിജിത്ത്. പി .ഫറോഖ് സ്റ്റേഷനിലെ എസ്.ഐ.അനൂപ് എസ്. അനീഷ് ടി.പി, പ്രജിത്ത് എം.ജിബിൻ ടി. യശ്വന്ത് കെ പി എന്നിവരാന്ന് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.