ggg

കോഴിക്കോട്: ക്രിസ്തുമസും പുതുവർഷ ആഘോഷങ്ങളും അടിപൊളിയാക്കാം. ചുരുങ്ങിയ ചെലവിൽ മനോഹരമായ യാത്രകളൊരുക്കി കെ.എസ്.ആർ.ടി.സി. പുത്തൻ സ്ഥലങ്ങൾ, സന്ദർശകർ ആഗ്രഹിക്കുന്ന കുറഞ്ഞ നിരക്ക് എന്നിങ്ങനെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാൻ 13 യാത്രാപാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നിന്നായി ഏഴു മുതൽ വിവിധ തിയതികളിലായി യാത്രകൾ പുറപ്പെടും. ഗുരുവായൂർ, പമ്പ പാക്കേജുകൾ മുഖ്യ ആകർഷണമാണ്. അതിരപ്പള്ളി - മൂന്നാറിലേക്കുള്ള ആദ്യ യാത്ര ഇന്നലെ ആരംഭിച്ചു. ഒരു ,രണ്ട് ,മൂന്ന് എന്നിങ്ങനെയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും താമസവും ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം. യാത്രാ ബുക്കിംഗ് ആരംഭിച്ചു.

വരൂ.. പോകാം..

അതിരപ്പള്ളി, മൂന്നാർ, വാഗമൺ - കുമിളി, സൈലന്റ് വാലി, കണ്ണൂർകോട്ട - അറക്കൽ മ്യൂസിയം, പയ്യാമ്പലം,

വയനാട്, നെല്ലിയാമ്പതി, ഗവി, മലക്കപ്പാറ, ജാനകിക്കാട്, തുഷാരഗിരി, പെരുവണ്ണാമൂഴി, പെെതൽ മല, ഗുരുവായൂർ - പമ്പ, തുഷാരഗിരി - വയലട - വനപർവം.

കൂടുതൽ സ‌വീസുകളും

ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പതിനെട്ടോളം അവധിക്കാല സർവീസുകളും നടത്തുന്നുണ്ട്. ജനുവരി രണ്ട് വരെ അധിക സർവീസുകൾ തുടരും. കോഴിക്കോട് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബംഗളൂർ മൈസൂർ റൂട്ടിൽ ആറ് സർവീസുകളാണ് നടത്തുന്നത്.

ബുക്ക് ചെയ്യാം

7907627645, 9544477954

ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നിന്ന് യാത്ര

13 യാത്രാപാക്കേജുകൾ