 
കോഴിക്കോട്: 1991 ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക, സംഭൽ ഷാഹി മസ്ജിദ് വെടിവെപ്പിൽ സംഘപരിവാർ പൊലീസ് ഭീകരതക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 ന് നീതി ജാഥ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അറിയിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകീട്ട് 5 ന് മുതലക്കുളത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എ.ഷിജിത്ത് ഖാൻ, കെ.എം.എ റഷീദ്, സി.ജാഫർ സാദിക്ക്, ഷഫീക്ക് അരക്കിണർ എന്നിവർ പങ്കെടുത്തു.