വടകര: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാളി ടൗണിൻ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ബബിത്ത് തയ്യിൽ, ഇ.കമല,ടി.സി രാമചന്ദ്രൻ, കെ.പി രവീന്ദ്രൻ, കെ.പി വിജയൻ, എം. പ്രഭുദാസ്, കെ.പി. ജയകുമാർ കെ.വി ബാലകൃഷ്ണൻ , രാജേഷ് അഴിയൂർ, സിറാജ് മുക്കാളി, എ അരവിന്ദൻ, കെ.കെ. ഷെറിൻ കുമാർ പ്രസംഗിച്ചു. പുരുഷു രാമത്ത്, നസീർ വീരോളി ,ഷെഹീർ അഴിയൂർ എൻ. ധനേഷ്, കെ. പി. ചന്ദ്രൻ,സജിത്ത് കൂടക്ക, ടി.ടി. ബാബുരാജൻ നേതൃത്വം നല്കി.