 
കോഴിക്കോട്: 38-ാമത് ചിത്രാഞ്ജലി അഖില കേരള നഴ്‌സറി കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിറ്റ്യൂഷൻ ഡയറക്ടർ ഡോ. മൊയ്തു , ചിത്രാഞ്ജലി ചീഫ് കോഡിനേറ്റർ പി രാധാകൃഷ്ണൻ കഞട, മാനുവൽ ആൻറണി, സത്യഭാമ, എം. രാജൻ, ഇ.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഇനി മുതൽ കലോത്സവ രജിസ്ട്രേഷൻ ഓൺലെെനായി നടക്കും. പങ്കെടുക്കുന്ന സ്കൂളുകൾ, കുട്ടികളുടെ വിവരങ്ങൾ www.chithranjali.net വെബ്സെറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഓർഗനൈസിംഗ് കമ്മിറ്റി യോഗത്തിൽ തൃദീപ് കുമാർ, കെ.എ നൗഷാദ്, ടി.സി ബസന്ത്, അനീഷ് എന്നിവർ പ്രസംഗിച്ചു.