img20241208
കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടി മുക്കത്ത് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന കാനം രാജേന്ദ്രൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വിവിധ പരിപാടികളോടെ ചരമദിനാചരണം നടത്തി. സി.പി .ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കെ. ജി. പങ്കജാക്ഷൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി. കെ ഷാജികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹനൻ,വി.എ സബാസ്റ്റ്യൻ, ടി.ജെ. റോയ് എന്നിവർ പ്രസംഗിച്ചു. ചെറുവാടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം പ്രഭാതഭേരിയോടെ ആരംഭിച്ചു. കെ.രാമൻകുട്ടി പതാക ഉയർത്തി. അസീസ് കുന്നത്ത്, എം.കെ. ഉണ്ണികോയ, കെ.വാഹിദ്, രവീന്ദ്രൻ കൈതക്കൽ പങ്കെടുത്തു.