 
പേരാമ്പ്ര: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി റോഷൻ അദ്ധ്യക്ഷനായി. തന്മയ, കാർത്തിക് കൃഷ്ണ, ആത്‍മിക എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്തിലെ ശുചിത്വ മാലിന്യ പരിപാലനറിപ്പോർട്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. മിനി പൊൻപറ, വിനോദ് തിരുവോത്ത്, കെ. കെ. പ്രേമൻ ജിനേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ സനില, ഷൈനി, വി. പി. ലിബിന എന്നിവർ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന. കെ.എം. സ്വാഗതം പറഞ്ഞു.