പയ്യോളി: 'പുൽക്കൊടിക്കൂട്ടം' സാംസ്കാരിക വേദി ഓഫീസ് മീൻപെരിയ എരിപ്പറമ്പ് റോഡിലെ കെട്ടിടത്തിൽ ആരംഭിച്ചു. ഉദ്ഘാടനശേഷം ഫോക്ക്ലോറിസ്റ്റ് മജീഷ് കാരയാട് നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പ്രത്യേകം ഒരുക്കിയ 'കുട്ടിക്യാൻവാസി'ൽ കുട്ടികളുടെ ചിത്രരചന നടന്നു. പുൽക്കൊടിക്കൂട്ടം ചിത്രകല വിദ്യാലയത്തിലേക്കുള്ള രജിസ്ട്രേഷന് ഗയ പാർവതി നേതൃത്വം നൽകി . മജീഷ് കാരയാട്, ദിലീപ് കിഴൂർ, രവി നമ്പ്യേരി എന്നിവരെ ആദരിച്ചു. ദിലീപ് കീഴൂരിന്റെ ജലസമര ഡോക്യുമെന്ററിയും എൻ.ഇ .ഹരികുമാറിന്റെ 'ഉറഞ്ഞാടുന്ന ദേശങ്ങൾ' ഡോക്യുമെന്ററിയും ബ്രിജേഷ് പ്രതാപിന്റെ ബ്ലാക്ക്, യക്ഷി എന്നീ ചെറു സിനിമകളും പ്രദർശിപ്പിച്ചു. പുൽക്കൊടിക്കൂട്ടം കമ്മ്യൂണിക്കേഷൻ ബോക്സ് വനിതാ വിഭാഗം ഭാരവാഹികൾ ഏറ്റുവാങ്ങി. പുൽക്കൊടിക്കൂട്ടം ചെയർമാൻ എം.സമദ് മോഡറേറ്ററായി.