star
കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വി​ലെ​ ​ക്രി​സ്മ​സ് ​ന​ക്ഷ​ത്ര​ ​വി​പ​ണി

കോഴിക്കോട്: നിറത്തിലും രൂപത്തിലും പുതുമയേകി നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, പുൽക്കൂടുകൾ, തോരണങ്ങൾ, സാന്റാ തൊപ്പികൾ .... പ്രത്യാശയുടെ ക്രിസ്മസ് ദിനം അടുത്തെത്തിയതോടെ വിപണിയിലും പ്രതീക്ഷയുടെ നിറവും മധുരവും. ചെറുതും വലുതുമായ പേപ്പർ നക്ഷത്രങ്ങൾ മുതൽ കൂറ്റൻ എൽ.ഇഡി ജംബോ നക്ഷത്രങ്ങൾ വരെയുണ്ട്‌. ടേബിൾ ടോപ്പ്‌ ക്രിസ്‌മസ്‌ ട്രീ മുതൽ മടക്കി സഞ്ചിയിലാക്കാൻ കഴിയുന്ന ബഹുവർണ പിരമിഡ്‌ വരെയുണ്ടെങ്കിലും പൈൻ ക്രിസ്മസ് ട്രീയും നിയോൺ സ്റ്റാറുമാണ് വിപണിയിലെ താരം. വിവിധ തരം ലൈറ്റുകൾ, സാന്താക്ലോസ്‌, പുൽക്കൂട്‌, ക്രിസ്‌മസ്‌ തൊപ്പി, ജിങ്കിൾബെൽസ്‌, ക്രിസ്‌മസ്‌ ബൾബ്‌’തൊപ്പികൾ തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമാണ്‌. അലങ്കാരവസ്തുക്കൾ സജ്ജീകരിച്ച ക്രിസ്മസ് ട്രീയും ലഭ്യമാണ്. ചെറുതും വലുതുമായ എല്ലാ അലങ്കാരങ്ങളിലും പുതു പുത്തൻ പരീക്ഷണങ്ങളാണ്‌ ഇത്തവണയും.

 കൂട്ടത്തിൽ കേമൻ നിയോൺ എൽ.ഇഡി

എപ്പോഴും തിളങ്ങിനിൽക്കും പേപ്പർ നക്ഷത്രങ്ങൾക്കു തന്നെയാണ് ഇപ്പോഴും ആവശ്യക്കാരേറേ. ക്രിസ്‌മസ് ട്രീയുടെയും ക്രിസ്‌മസ് പാപ്പയുടെയും രൂപത്തിൽ എൽ.ഇഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. കാണുമ്പോൾ ഗ്ലാസു പോലെ തോന്നുന്ന നിയോൺ എൽ.ഇഡി നക്ഷത്രങ്ങളാണ് കൂട്ടത്തിലെ പുതുമുഖം. പൂക്കളുടെയും ശലഭങ്ങളുടേയും ആകൃതിയിലാണ് പുതിയ മാല ബൾബുകൾ എത്തിയിരിക്കുന്നത്. മൾട്ടി കളർ ലൈറ്റുകളെക്കാൾ വാം റെഡ് ലൈറ്റുകൾക്കാണ് ആവശ്യക്കാർ. നക്ഷത്രങ്ങളോടൊപ്പം ക്രിസ്‌മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. ചൂരൽ, മരം, പ്ലൈവുഡ്, പ്ലാസ്റ്റിക് തുടങ്ങി ബഡ്ജറ്റ് ഫ്രണ്ട്ലിയായി കൈപ്പിടിയിൽ ഒതുങ്ങുന്ന പുൽക്കൂടുകളാണുള്ളത്. വലുപ്പം അനുസരിച്ച് വിലയും ഉയരും.

കുട്ടി പാപ്പയാവാൻ

കുട്ടികൾക്കായുള്ള വിവിധ തരം കണ്ണടകൾ, പലതരം തൊപ്പികൾ, ഹെയർ ബാൻഡുകൾ, ക്ലിപ്പുകൾ, ക്രിസ്മസ് അനുബന്ധ വസ്ത്രങ്ങൾ തുടങ്ങിയവയുമുണ്ട്.

വില

പേപ്പർ സ്റ്റാർ : 50- 2000

നിയോൺ സ്റ്റാറുകൾ- 100-3000

വിവിധ തരം ക്രിസ്മസ് ട്രീ- 100 -5000

എൽ.ഇ.ഡി സ്റ്റാർ-; 200-4000

അലങ്കാര വസ്തുക്കൾ- 10- 2000

പുൽക്കൂടുകൾ-250-2000

തൊപ്പികൾ -10- 200

ക്രിസ്മസ് വസ്ത്രങ്ങൾ-130-1200

മുഖം മൂടികൾ- 10-250

പുൽക്കൂട് സെറ്റ് - 150 -1000