j

കോഴിക്കോട്: ഗ്രാന്റ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വായ്പാപരിധി വെട്ടിക്കുറക്കുകയാണ്. എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഉപദ്രവിക്കാം എന്നതിൽ കേന്ദ്രം ഗവേഷണം നടത്തുകയാണ്. യു.ഡി.എഫ് നേതാക്കൾ ഇക്കാര്യത്തിൽ മൗനം നടിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തെ ആകെ തകർക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വെടിപൊട്ടിക്കുകയാണ്. സുധാകരന്റെ നിലപാട് കേരളത്തെ കലാപ ഭൂമിയാക്കി മാറ്റുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.