sathi
ലഹരി വിരുദ്ധ റാലി ബേപ്പൂർ ഹയർ സെ ക്കൻ്ററി സ്ക്കൂളിൽ നിന്ന് പുറപ്പെടുന്നു

ബേപ്പൂർ : ബേപ്പൂർ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ 'നോ നെവർ' ലഹരിവിരുദ്ധ ക്യാംമ്പയിൻ റാലി നടത്തി. ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി .സി , ജെ .ആർ .സി . എസ് .എസ്. എസ് വിഭാഗത്തിലെ 200 ഓളം വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. ബേപ്പൂർ ഐ.പി ദിനേശ് കോറോത്ത് , ബേപ്പൂ ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പൽ ഡോ. പ്രവീൺ കുമാർ എന്നിവർ ചേർന്ന് റാലി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ജനമൈത്രി പൊലീസുകാരായ പി.ആനന്ദൻ, പി.കെ.സജിത്ത് , സി.പി.ഒ ബിന്ദു ടി .യു (എസ് .പി .സി ) അഞ്ജു , ഫസീല പി.വി(എസ് .എസ്. എസ് ) ' ബിന്ദു കെ (ജെ.ആർ.സി) എന്നിവർ നേതൃത്വം നൽകി.