temple
കുറുവങ്ങാട് പുതിയ കാവിൽ ക്ഷേത്രം

കൊയിലാണ്ടി: കുറുവങ്ങാട് പുതിയ കാവിൽ ക്ഷേത്രത്തിൽ 15 മുതൽ 22 വരെ ഭാഗവത സപ്താഹം നടക്കും. ബ്രഹ്മശ്രീ പഴേടം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വം വഹിക്കും. സപ്താഹം നടക്കുന്ന ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും. ഭാഗവത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളും താലപ്പൊലിയും ഘോഷയാത്രകളും നടക്കുമെന്ന് സപ്താഹ കമ്മിറ്റി ചെയർമാൻ നിഷ പീടികക്കണ്ടി, കൺവിനർ ശിവാനന്ദൻ മണമൽ, ട്രഷറർ ബാലകൃഷ്ണൻ മാണിക്ക്യ എന്നിവർ അറിയിച്ചു. 15 നു രാവിലെ കലവറ നിറക്കൽ , വൈകിട്ട് 5ന് യജ്ഞാചാര്യനെ വേദിയിലേക്ക് സ്വീകരിക്കൽ. തുടർന്നു മാനസ മുരളി ഭജന സമിതി അവതരിപ്പിക്കുന്ന "ദേവ ഗീതങ്ങൾ " അരങ്ങേറും.16 മുതൽ 22 വരെ ഭാഗവത പാരായണം,​ പ്രഭാഷണം , വഴിപാടുകൾ , ദൃശ്യാവിഷ്കാരങ്ങൾ എന്നിവ ഉണ്ടായിരിക്കും.