l
എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ വടകര ബ്രാഞ്ച് സമ്മേളനം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു

വടകര: എൽ.ഐ.സിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നും ഏജന്റുമാരുടെ കമ്മീഷൻ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു)​ വടകര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി പി.കെ.പ്രേംനാഥ് ഉദ്ഘാടനംചെയ്തു. റീന ജയരാജ് അദ്ധ്യക്ഷത വഹിച്ചു. കരിമ്പിൽ കു ഞ്ഞികൃഷ്ണൻ, വേണു കക്കട്ടിൽ, സംസ്ഥാന ട്രഷറർ പി.കെ .ദിനേശൻ, സി .വി .അനിൽകുമാർ, ഇ.കെ.രമണി, കെ.ചന്ദ്രശേഖരൻ, പി.കെ.സുരേഷ്, പി.ജെ.ജേക്കബ്, വി.കെ. വിനു തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ .കെ .രമണി (പ്രസിഡന്റ്), കരിമ്പിൽ കുഞ്ഞികൃഷ്ണൻ (സെക്രട്ടറി), പി .കെ .സുമേഷ് (ട്രഷറർ).