lockel
ടോ​യ്‌ലറ്റ് സ്പീക്ക്സ് - എൻ. എസ്.എസും ശുചിത്വമിഷനും നടപ്പിലാക്കി വരുന്ന ശൗചാലയ ഓഡിറ്റിംഗ് രാമനാട്ടുകര ടൗണിൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

രാമനാട്ടുകര​: ജില്ലാ ശുചിത്വമിഷനും കോഴിക്കോട്​ സർവകലാശാല ജില്ലാ നാഷണൽ സർവീസ് സ്കീമും സംയുക്തമായി ജില്ലയിലെ പൊതു ടോയ്‌ലറ്റുകൾ ഓഡിറ്റിഗിനു വിധേയമാക്കുന്നതിന്റെ ഭാഗമായി രാമനാട്ടുകര ടൗണിൽ ഫാറൂഖ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഓഡിറ്റിഗ് നടത്തി. രാമനാട്ടുകര നഗരസഭയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിദ്യാഭ്യസ സ്ഥാപനങ്ങൾ, പൊതു ശൗചാലയങ്ങൾ എന്നിവയാണ ശുചിത്വ ഓഡിറ്റിനു വിധേയമാക്കിയത്. നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം.യമുന,​ എൻ.എസ്.എസ് ജില്ലാ കോഓർഡിനേറ്റർ ഫസീൽ അഹമ്മദ്, പി.എച്ച്.ഐ പി. എൻ സുരാജ് , പ്രോഗ്രാം ഓഫീസർ ഡോ. വഹീദ ബീഗം, റാജിദ റഷീദ് എന്നിവർ പ്രസംഗിച്ചു.