മേപ്പയ്യൂർ: കീഴരിയൂരിൽ കുട്ടികളുടെ ഹരിത സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹരിത സഭ പാനൽ അംഗങ്ങളായ കെ.സൂര്യകാന്ത്, ഇഷിക, ദേവ്ന, ഷൈൻ ,മാളവിക, പ്രണവ് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.രവീന്ദ്രൻ, സ്ഥിരംസമിതി ചെയർമാൻമാരായ ഐ.സജീവൻ ,നിഷ വല്ലിപ്പടിക്കൽ ,അമൽ സരാഗ, പഞ്ചായത്ത് അംഗങ്ങളായ ജലജ കുറുമയിൽ , ഫൗസിയ കുഴമ്പിൽ, എം .സുരേഷ്, സെക്രട്ടറി സുനിലകുമാരി, അസി. സെക്രട്ടറി പ്രിയ, ശുചിത്വ മിഷൻ ആർ.പി സീനത്ത് , സി.കെ.അനൂന എന്നിവർ പ്രസംഗിച്ചു.