photo
x

കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് വാഹന സമർപ്പണം കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഗുരുജി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി പ്രസിഡന്റ് കെ.എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജീവൻ സ്റ്റീൽ ഇന്ത്യ ഗ്രൂപ്പ് എം.ഡി കെ.എം.രാജീവൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ ഹരീഷ് സി. കെ എന്നിവർ മുഖ്യാതിഥികളായി. ആർ.എസ്.എസ് ജില്ലാ സംഘചാലക് എം.ശിവരാമൻ സേവാ സന്ദേശം നൽകി. സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷിരഞ്ജൻ മുഖ്യഭാഷണം നടത്തി. വി.എം.മോഹനൻ, ശ്രീകല കേളോത്ത്, വി.എം.ഭാസ്കരൻ, രഞ്ജിഷ് ദാമോദരൻ, സ്മിനുരാജ് .വി എന്നിവർ പ്രസംഗിച്ചു. കെ.എം.രജീ സ്വാഗതവും മോഹനൻ കല്ലേരി നന്ദിയും പറഞ്ഞു.