കുറ്റ്യാടി : അഗ്നിശമന സേന വോളന്റിയർ വിഭാഗമായ സിവിൽ ഡിഫെൻസ്- ദേശീയ സിവിൽ ഡിഫെൻസ്- ഹോം ഗാർഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം യൂണിറ്റ് കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യാത്രകാർക്കും ബസ് ജീവനക്കാർക്കും ബോധവത്ക്കരണ ക്ലാസും നോട്ടീസ് വിതരണം നടത്തി. പെട്ടെന്നുണ്ടാകുന്ന കുഴഞ്ഞു വീണ് മരണം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാലുണ്ടാവുന്ന അപകടം എന്നിവ എങ്ങനെ ഒഴിവാക്കാമെന്ന് ക്ലാസെടുത്തു. ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാടിൽ എത്തിയ സഞ്ചാരികൾക്കും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർക്കും ബോധവത്ക്കരണം നൽകി. സ്റ്റേഷൻ ഓഫീസർ വരുൺ.എസ് നേതൃത്വം നൽകി. സ്റ്റേഷൻ ഓഫീസർമാരായ സജീഷ്. എം, ആദർശ്. വി.കെ, അശ്വിൻ.എം, സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ ശാലു.എം.കെ എന്നിവർ പങ്കെടുത്തു.