img20241209
കൊടിയത്തൂർ ഗവ.യു.പി.സ്കൂളിൽ വർണ്ണ കൂടാരത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു

കൊടിയത്തൂർ: സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിലുൾപെടുത്തി 10 ലക്ഷം രൂപ ചെലവിൽ കൊടിയത്തൂർ ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കു വേണ്ടി നിർമ്മിച്ച 'വർണകൂടാരം' കായികമന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, എം.കെ.നദീറ, ടി. കെ. അബൂബക്കർ, പി.എൻ.അജയൻ, മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, ജോസഫ് തോമസ്, ഇ.കെ.അബ്ദുൽസലാം, റഷീദ് കുയ്യിൽ, ടി. ടി.അബ്ദുറഹിമാൻ, നൗഫൽ പുതുക്കുടി എന്നിവർ പ്രസംഗിച്ചു. പാഠഭാഗങ്ങൾ കളിയായും കളിയുപകരണങ്ങളായും ചാരി ഇരിക്കാനുള്ള ബഞ്ചുകൾ, ഊഞ്ഞാലുകൾ വട്ടത്തിൽ തിരിയുന്ന മാരിഗോ റൗണ്ടുകൾ, ശാരീരിക ക്ഷമത ഉയർത്താൻ സ്മാർട്ട് ജിം എന്നിവയും വർണകൂടാരത്തിലുണ്ട്.