 
കോഴിക്കോട്: എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ കോഴിക്കോട് ഡിവിഷൻ ഓഫീസിലേക്ക് ധർണാ സമരം നടത്തി. എൽ.ഐ.സി ഏജന്റുമാരുടെ വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കുക, ഐ.ആർ.ഡി.എയുടെയും കേന്ദ്രസർക്കാരിന്റെയും ഏജൻസ് വിരുദ്ധ സമീപനം ഉപേക്ഷിക്കുക , ചാർട്ടർ ഓഫ് ഡിമാൻഡ് അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ സെക്രട്ടറി പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.ദാസൻ അദ്ധ്യക്ഷത വഹിച്ചു. സോണൽ ജനറൽ സെക്രട്ടറി പി .എൻ .സുധാകരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ .മോഹനൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.കെ .വിശ്വൻ, എ.പി .സാവിത്രി, ശ്രീറാം, പി. അനീഷ്, എം .ലേഖധൻ, കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.